കാലടി: അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ് കാഞ്ഞൂർ പഞ്ചായത്ത് ആക്ഷൻ കൗൺസിൽ ധർണ ഇന്ന് നടക്കും. ബൈപ്പാസ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടാണ് ആക്ഷൻ കൗൺസിൽ ധർണ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദാ മോഹൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സമര സമിതി കൺവീനർ സുരേഷ്‌കുമാർ എൻ പറഞ്ഞു.