കുമ്പളങ്ങി: തെരുവിപ്പറമ്പിൽ ടി.ജെ. അലക്സാണ്ടർ മെമ്മോറിയൽ ട്രസ്റ്റ് കുമ്പളങ്ങി മേഖലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും പുരസ്കാരം നൽകി ആദരിച്ചു. കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.എൻ. സുഗുണപാലൻ അദ്ധ്യക്ഷനായി. ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.എൽ. വിൻസെന്റ് , ആക്സിനീയ റോസിലി, റോൺസി സേവ്യർ എന്നീ അദ്ധ്യാപകർക്കും എസ്.എസ്.എൽ.സി, പ്ലസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ എമിൽ ജോസഫ്, അനീന ഫെമിൻ, സംസ്ഥാനതല കിക്ക് ബോക്സിംഗ് ചാമ്പ്യൻ എസ്. വിശ്വജിത്, പാരീസ് വേൾഡ് ഗെയിംസിലെ ഹാൻഡ് ബാൾ മത്സരത്തിൽ പങ്കെടുത്ത യോഹ ജിബിൻ തോലാട്ട്, എം.എസ്‌സി പരീക്ഷയിൽ റാങ്ക് നേടിയ വി.ജെ. മെർവിൻ, ടി.എസ്. കൃഷ്ണപ്രിയ, കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100ശതമാനം വിജയം നേടിയ സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ സ്മിത അലോഷ്യസ് എന്നിവരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.