പള്ളുരുത്തി: ദേശീയ-സംസ്ഥാന റോഡുകൾ തകർന്ന് തരിപ്പണമായി കിടന്നിട്ടും റോഡുകൾ സഞ്ചാരയോഗ്യമാക്കാനും വെള്ളക്കെട്ടും കുഴികളും ഇല്ലാതാക്കാനും നടപടി സ്വീകരിക്കാത്ത കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടിനെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയരണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കൊച്ചി സമ്മേളനം ആവശ്യപ്പെട്ടു. ഹൈവേയിൽ 18 മണിക്കൂർ നീണ്ട ഗതാഗതക്കുരുക്കാണ്. അരൂർ - തുറവൂർ മേൽപ്പാലം നിർമ്മാണത്തിനിടയിൽ ഇതിനകം അമ്പതിലേറെപ്പേർ അപകടത്തിൽപ്പെട്ട് മരിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും യാത്രക്കാരും ഗുരുതരമായി പരിക്കേറ്റു. സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളുംകുണ്ടുംകുഴിയും നിറഞ്ഞതാണ്. ഇതിന് പരിഹാരം വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി സുബൈർ അദ്ധ്യക്ഷനായി.