കൊച്ചി: കോൺഗ്രസ് എസ് എറണാകുളം ബ്ലോക്ക് കൺവെൻഷൻ എറണാകുളം കെ.പി. സി.സി എസ് ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനിൽ വാസുദേവ് അദ്ധ്യക്ഷനായി. എ.ഐ.സി.സി എസ് അംഗം വി.വി. സന്തോഷ്‌ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.വി. വർഗീസ്, കെ.ജെ. ബേസിൽ, എം. ജീവകുമാർ, രഞ്ചു ചെറിയാൻ, സിൽവി സുനിൽ, സതി സുനിൽ, സിമി, എം. ജേക്കബ്, കെ. എസ്. കൃഷ്‌ണകുമാർ, നിഷിൽ പി. സിദ്ധാർത്ഥ് എന്നിവർ സംസാരിച്ചു.