1
ചെല്ലാനത്ത് നടന്ന സെമിനാർ ഡോ.സുനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിന്റെ തീരപ്രദേശത്തെ കടൽകയറ്റവും കായൽ വെള്ളപ്പൊക്ക പ്രശ്നവും പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചെല്ലാനം കൊച്ചി ജനകീയവേദി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തീരത്തെ പല പ്രദേശങ്ങളും ജീവിത യോഗ്യമല്ലാതായി കൊണ്ടിരിക്കുകയാണ്. പുത്തൻതോട് മുതൽ വടക്കോട്ടുള്ള ടെട്രാപ്പോഡ് സ്ഥാപിക്കാൻ 306 കോടി രൂപയുടെ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി അടിയന്തരമായി ആരംഭിക്കണം. പോർട്ടിൽനിന്ന് മണ്ണെത്തിച്ച് തീരക്കടലിന്റെ ആഴം കുറയ്ക്കാനുള്ള നടപടിയും സ്വീകരിക്കണം. തോപ്പുംപടിയിൽ നടന്ന സെമിനാർ ഡോ. സുനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.ടി. സെബാസ്റ്റ്യൻ വിഷയം അവതരിപ്പിച്ചു. ഡോ. ടി.വി. സജീവ്, ഡോ. റാണി വർഗീസ്, ഫാ. ആന്റണിറ്റോ പോൾ, സുജ ഭാരതി, ജെയ്സൺ കൂപ്പർ എന്നിവർ സംസാരിച്ചു.