ചോറ്റാനിക്കര; എഫ്.സി.ഐ ഒ.ഇ.എൻ കണക്ടേഴ്‌സ് എംപ്ലോയീസ് യൂണിയൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഡിപെൻഡൻസ് കപ്പ് 2025 ടൂർണമെന്റ് നടത്തി. അംഫിനോൾ എഫ്.സി.ഐ കമ്പനി എച്ച്.ആർ ഡയറക്ടർ ആർ. മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.ആർ. സജീഷ് അദ്ധ്യക്ഷനായി. മെൻസ് ഡബിൾസിൽ ജോമി തങ്കച്ചൻ, വിമൽടീമും വിമൻസ് ഡബിൾസിൽ അതുല്യ, നയനടീമും ഒന്നാംസ്ഥാനത്തെത്തി. വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ട്രോഫികൾ നൽകി. എച്ച്.ആർ. മാനേജർ ടോണി സക്കറിയ, യൂണിയൻ സെക്രട്ടറി അനിൽകുമാർ, ഷേർലി മാണി, മനീഷ് മണി, രാജേഷ്, എമിൽ, അജയ്‌കുമാർ എന്നിവർ സംസാരിച്ചു.