u
നൈറ്റ് മാർച്ച്

ആമ്പല്ലൂർ: വോട്ടുകൊള്ള നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്ന നരേന്ദ്രമോദി ഭരണകൂടത്തിനെതിരെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി നൈറ്റ് മാർച്ച് നടത്തി. അരയൻകാവിൽ നിന്നാരംഭിച്ച മാർച്ച് കാഞ്ഞിരമറ്റം മില്ലുങ്കൽ സമാപിച്ചു. ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരി, ബിന്ദുസജീവ്, അനു വർഗീസ് എന്നിവർ നേതൃത്വം നൽകി.