മരട്: നഗരസഭയിലെ ഒമ്പത് വാർഡുകളിലൂടെ ഒഴുകുന്ന അയിനി തോടിലെ നീരൊഴുക്ക്സുഗമമാക്കുന്നതിന് അയിനിത്തോട് കായലിനോട് ചേരുന്ന ഭാഗത്തെ ചെളി നീക്കംചെയ്ത് ആഴംകൂട്ടുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓപ്പറേഷൻ വാഹിനി പദ്ധതിപ്രകാരമാണ് ആഴംകൂട്ടുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. മുൻവർഷവും ഇതേരീതിയിൽ ചെളി നീക്കംചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിലാണ് വലിയമഴയിൽപോലും അയിനിത്തോട് പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകാത്തത്. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിനി തോമസ്, ശോഭചന്ദ്രൻ, ബേബിപോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ മിനി ഷാജിചന്ദ്രകലാധരൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.