മരട്: കഴിഞ്ഞ സമ്മേളന സമയത്ത് വിഭാഗീയതയുടെ പേരിൽ പിരിച്ചുവിട്ട സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.കെ. മണിശങ്കറാണ് പുതിയ ലോക്കൽ സെക്രട്ടറി. 10 കമ്മിറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറി പി. സതീഷാണ് പ്രഖ്യാപിച്ചത്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ദിനേശനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഏരിയാ കമ്മിറ്റി അംഗമായിരുന്ന വി.പി. ചന്ദ്രനുൾപ്പെടെ 8 പേരെ പുറത്താക്കിയ നടപടിയിൽ മാറ്റമില്ല.