പെരുമ്പാവൂർ: ഒക്കൽ ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നു മുതൽ കന്നി 9 വരെ ഗുരുസ്മൃതി എന്ന പേരിൽ ശ്രീനാരായണ മാസാചരണം ശാഖാ പ്രസിഡന്റ് എം.ബി രാജൻ ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് ഇ.വി വിലാസിനി അദ്ധ്യക്ഷത വഹിച്ചു. സഭാ ജില്ലാ കമ്മറ്റി അംഗം കെ.കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് കെ.എസ് മോഹനൻ, സെക്രട്ടറി കെ.ഡി സുഭാഷിതൻ, പി.വി സിജു, കെ. അനുരാജ്, എം.വി ബാബു എന്നിവർ സംസാരിച്ചു. ഗുരുദേവ മാസാചരണത്തിന്റെ ഭാഗമായി അനുസ്മരണങ്ങൾ, പുസ്തക പരിചയം, ഗൃഹ സദസുകൾ, ക്വിസ് മത്സരം, ഗുരു സന്നിധിയിലൂടെയുള്ള ഒരു യാത്ര എന്നിവ സംഘടിപ്പിക്കും. സെപ്തംബർ 25 ന് അവസാനിക്കും.