nandalal
നന്ദലാൽ

കളമശേരി: സ്വർണത്തിന് പകരം മുക്കുപണ്ടം നൽകി 10 ലക്ഷംരൂപ തട്ടിയ കേസിൽ കർണാടക സ്വദേശികളായ ശ്രീരംഗപട്ടണം സാഗര ബസാർലൈൻ നന്ദലാൽ (28), ശ്രീരംഗപട്ടണം ഹോബ്ളി ബലഗോള തലക്കാട് ഫയൽ ലഖാൻ എം. പവർ (32) എന്നിവരെ കളമശേരി ഇൻസ്പെക്ടർ ടി.യു. ദിലീഷിന്റെ നേതൃത്വത്തിൽ മൈസൂരിൽനിന്ന് പിടികൂടി.

ഓഗസ്റ്റ് 4ന് വൈകിട്ട് മൂന്നിന് കളമശേരി പ്രീമിയർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. 10 ലക്ഷം രൂപയ്ക്ക് രണ്ട് കിലോ സ്വർണം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലുവ സ്വദേശിയെ യാണ് കബളിപ്പിച്ചത്.

lekhan
ലഖാൻ എം പവർ

എസ്.ഐ എ.കെ. എൽദോ, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, ഷിബു, വിനു എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.