പെരുമ്പാവൂർ: തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 25 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും. സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ. 22ന് വൈകിട്ട് 3.15ന് മാതൃ സംഗമം,​ 7ന് കൃഷ്ണാവതാരം ദൃശ്യാവിഷ്കാരം,​ 7.30ന് കൊല്ലം കലാവേദി കഥകളി സംഘം അവതരിപ്പിക്കുന്ന കംസവധം ദൃശ്യാവിഷ്കാരം,​ തുടർന്ന് ഉണ്ണിയൂട്ട് ഉറിയടി, 23ന് വൈകിട്ട് 7ന് രുഗ്മിണി സ്വയംവരം ദൃശ്യാവിഷ്കാരം,​ രുഗ്മിണി സ്വയംവര ഘോഷയാത്ര, തുടർന്ന് തിരുവാതിര കളി, 24ന് വൈകിട്ട് 7ന് ശ്രീകൃഷ്ണ - കുചേല പുന:സമാഗമം ദൃശ്യാവിഷ്കാരം, 25ന് ഉച്ചയ്ക്ക് 12 ന് യജ്ഞസമർപ്പണം എന്നിവ നടക്കും.