പാലാരിവട്ടം: നോർത്ത് ജനത റോഡ് പിട്ടാപ്പിള്ളിൽ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ മേരി ജോസഫ് (91) നിര്യാതയായി. മുൻ തിരുവിതാംകൂർ-കൊച്ചി സെയിൽ ടാക്‌സ് അപ്പലേറ്റ് കമ്മിഷണർ പാലാ അന്തിനാട് കവിയിൽ കളപ്പുരയ്ക്കൽ കെ.എം. മൈക്കിളിന്റെ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഊന്നുകല്ല് ലിറ്റിൽ ഫ്ളവർ ഫോറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനു, നീന, മിനി, ബെന്നി, മൈക്കിൾ, സ്വപ്‌ന, പരേതയായ രേണു. മരുമക്കൾ: ജോസ് തോമസ്, ജോസ്, വിനീത, കുഞ്ഞുമോൾ, ജോയ് ജേക്കബ്.