കൊച്ചി: ബി.എം.എസ് 70-ാം വാർഷികം പ്രമാണിച്ച് കൊച്ചി മെട്രോയിലെ ജീവനക്കാർ കുടുംബസംഗമം നടത്തി. എറണാകുളം ജില്ലാ കാര്യാലയത്തിൽ നടന്ന പരിപാടി ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് സംഘ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.വി. റെജി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സജിത്ത് ബോൾഗാട്ടി, യൂണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സവിത എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.