കളമശേരി: മന്ത്രി പി. രാജീവിന്റെ ചിത്രംപതിച്ച മുഖംമൂടി ധരിച്ച് കുഴിക്കൊപ്പം കളമശേരി എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് പ്രതിഷേധം. ദേശീയപാതയും പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന മുഴുവൻ റോഡുകളും തകർന്ന് തരിപ്പണമായിട്ടും തിരിഞ്ഞുനോക്കാത്ത സ്ഥലം എം.എൽഎയും മന്ത്രിയുമായ പി. രാജീവിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധസമരം. കളമശേരി ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് മധു പുറക്കാട് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ പി.എം. നജീബ്, ഷംസു തലക്കോട്ടിൽ, അഷ്കർ പനയപ്പള്ളി, കെ.എം. പരിത്, എം. എ. വഹാബ്, മനാഫ് പുതുവായ്, അലി തയ്യത്ത്, അൻസാർ തോരത്ത്, എൽ.ആർ. വിശ്വൻ, റസീഫ് അടമ്പയിൽ, കെ.കെ. ഹസൈനാർ എന്നിവർ നേതൃത്വം നൽകി. സമരക്കാർ പ്രതിഷേധ സൂചകമായി കുഴിക്കൊപ്പം കളമശേരിയുടെ ഉദ്ഘാടനം നാട കടിച്ചുമുറിച്ച് നിർവഹിച്ചു.