പള്ളുരുത്തി: തഴുപ്പ് വടക്ക് ശാഖയുടെ ഓഫീസ് മന്ദിരത്തിന് യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് തറക്കല്ലിട്ടു. ഭൂമിപൂജയ് ശേഷം ശാഖാ പ്രസിഡന്റ് എം.എം. പ്രിജിത്ത്, ശാഖാ സെക്രട്ടറി കെ.എൻ. സുരേഷ് തുടങ്ങിയവരുടെ നേതൃത്യത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യൂണിയൻ മുൻ സെക്രട്ടറി പി.കെ. ബാബു, ശ്രീധർമ്മ പരിപാലയോഗം കൗൺസിലർ പി.ബി. സുജിത്ത്, ഷിജു ചിറ്റേപ്പള്ളി, കെ.ആർ. വിദ്യാനാഥ്, കൗൺസിലർ ലൈല ദാസ്, ടി.കെ. ഷംസുദ്ദീൻ, ഗീതാ പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു.