കളമശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ ആറ് ഉദ്യോഗസ്ഥർക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്, ഫയർസർവീസ് മെഡലും 23 ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ്, ഫയർസർവീസ് മെഡലും ലഭിച്ചു. തുമ്പ വി.എസ്.എസ്.സി സബ് ഇൻസ്‌പെക്ടർ എസ്. സജിക്കും പൊലീസ് മെഡൽ ലഭിച്ചതായി കമാൻഡന്റ് ഭൂപീന്ദർ സിംഗ് അറിയിച്ചു.