മുളന്തുരുത്തി: പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി കനിവ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. പള്ളിത്താഴത്തെ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കംകുറിച്ച് ടാക്സികാർ ഡ്രൈവറായിരുന്ന കൊളുത്താൻ തോമസിനെ കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കനിവ് മുളന്തുരുത്തി മേഖലാ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, പി.ഡി. രമേശൻ, കെ.എ. ജോഷി, വി.കെ. വേണു, സാബു പോയ്ക്കൻ എന്നിവർ പങ്കെടുത്തു.