തൃപ്പൂണിത്തുറ: കോണോത്തുപുഴ കൈയേറ്റം ഹരിത ട്രൈബ്യൂണൽ വിധിപ്രകാരം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് ട്രൂറ തിരുവാങ്കുളം മേഖലാ കമ്മറ്റിയുടെയും വനിതാവേദിയുടെയും സംയുക്ത വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ഇരുമ്പനം ജംഗ്ഷൻ മുതൽ കരിമുകൾ വരെയുള്ള ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിപ്പിച്ച് റോഡ് നാലുവരി പാതയാക്കുക, മാമല ബണ്ടുറോഡ് സമയബന്ധിതമായി പൂർത്തീകരിക്കുക, തണ്ണീർച്ചാൽ പാർക്ക് നവീകരിച്ച് തുറന്നുകൊടുക്കുക, സീപോർട്ട് - എയർപോർട്ട് റോഡ് കരിങ്ങാച്ചിറനിന്ന് പുതിയകാവുവരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംയുക്ത വാർഷിക പൊതുസമ്മേളനം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എം. വിജയൻ അദ്ധ്യക്ഷനായി. എം.എസ്. നായർ, വി.സി. ജയേന്ദ്രൻ, പി.എസ്. ഇന്ദിര, എം. വേണുഗോപാലൻ, പി.എൻ. രാജ്, കെ.കെ. ജോസഫ്, അംബിക സോമൻ, ശോഭ ശ്രീജിത്ത്, സ്മിത ഗോപകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.എം. വിജയൻ (പ്രസിഡന്റ്), കെ. ചന്ദ്രശേഖരൻ നായർ, പി.കെ. രഘുനന്ദൻ (വൈസ് പ്രസിഡന്റുമാർ), ടി.എൻ. പ്രസാദ്, (സെക്രട്ടറി).
വനിതാവേദി ഭാരവാഹികൾ: പത്മിനി വേണുഗോപാൽ (പ്രസിഡന്റ്), സ്മിത ഗോപകുമാർ, ബബിത സതീഷ് (വൈസ് പ്രസിഡന്റുമാർ), ശോഭ ശ്രീജിത്ത് (സെക്രട്ടറി).