aituc
ഇടപ്പള്ളി ഒബ്റോൺ മാളിലെ പി.വി.ആർ സിനിമാസിലേക്ക് നടന്ന മാർച്ചും ധർണയും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ഒബ്രോൺ​ മാളിലെ പി.വി.ആർ സിനിമാസിൽ

3 വർഷമായി ഫിലിം പ്രൊജക്ഷനിസ്റ്റായി ജോലി

ചെയ്തുവരുന്ന സുധീപ് വി. ബാബുവിനെ അകാരണമായി ജോലിയിൽനിന്ന് പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ഓൾ കേരള സിനിമ പ്രൊജക്ഷനിസ്റ്റ് യൂണിയൻ (എ.ഐ.ടി.യു.സി) മാർച്ച് നടത്തി. മാർച്ച് മാളിനുമുന്നി​ൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ എ.ഐ.ടി.യു.സി

ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. റെനീഷ് അദ്ധ്യക്ഷനായി​. ടി.സി. സൻജിത്ത്, കെ.കെ. സന്തോഷ്ബാബു, എ.പി. ഷാജി, കെ.ബി. അശോകൻ, വി.എസ്. സുനിൽകുമാർ, അജിത് അരവിന്ദ് എന്നിവർ സംസാരി​ച്ചു.

എം.എസ്. രാജു, സി.എസ്. വിനോദ്, പ്രമേഷ് വി.ബാബു, പി.കെ.ജോഷി, പി.കെ. സുധീർ, പി.എസ്. സെൻ, ശശി വെള്ളക്കാട്ട്, മനുരാജ്, വിജയകുമാർ, പുഷ്പൻ, അനൂപ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.