ramdas
ചെറായി രാമദാസ്

കാക്കനാട്: അംബേദ്‌കർ സാംസ്‌കാരിക സമിതിയുടെ

ഈ വർഷത്തെ അംബേദ്കർ പുരസ്കാരം ചരിത്രഗവേഷകനും ഗ്രന്ഥകാരനും മാദ്ധ്യമ പ്രവർത്തകനുമായ ചെറായി രാമദാസിന് സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എം.തങ്കപ്പൻ അറിയിച്ചു.. എസ്.എസ്.എൽ.സി, പ്ലസ്‌ ടു, ബിരുദ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരം, അമൃത സന്തോഷ് ഐ.എ.എസിന് സ്വീകരണവും ഇതോടൊപ്പം നടക്കും. 24ന് വൈകിട്ട് 4ന് കാക്കനാട് ഗവ.യൂത്ത് ഹോസ്‌റ്റലിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.