കൊച്ചി: ജെ.വി. ലൂക്കർ യു.എസ്.എയുമായി ചേർന്നുള്ള സ്പാർക്ക് ലൈറ്റ് അസോസിയേറ്റ്സ് എളമക്കര കീർത്തിനഗറിൽ തുറന്നു. ലതാ രാമൻ (ഇൻസ്പിറേഷൻസ് കളക്റ്റീവ്), ആർക്കിടെക്റ്റ് സൂര്യ പ്രശാന്ത്, മിലൻ ഡിസൈൻസ് മാനേജിംഗ് ഡയറക്ടർ ഷേർലി റെജിമോൻ, ആർക്കിടെക്റ്റ് ദീപ്തി ആർ നായർ, ശാലിനി ജോസ് ലിൻ (മാനേജിംഗ് ഡയറക്ടർ ദ കാർപെറ്റ് ബാൺ), ആർക്കിടെക്റ്റ് സ്നേഹ തോമസ്, ആർക്കിടെക്റ്റ് കിരൺ ജയകുമാർ, ഇന്റീരിയർ ഡിസൈനർ ചിത്തു സൂസൻ ജോർജ്, വനിത എസ്.ഐ ആനി ശിവ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
സീനിയർ ആർക്കിടെക്റ്റ് ലാലിച്ചൻ സക്കറിയ, അജിത്ത് (അസോസിയേറ്റഡ് ഇന്റീരിയേഴ്സ്), ലുക്കർ മാനേജിംഗ് ഡയറക്ടർ ജോതീഷ് കുമാർ, മ്യൂസിക്ക് ഡയറക്ടർ കൈലാഷ് മേനോൻ, ഡയറക്ടർ ദീപു അന്തിക്കാട് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സ്പാർക്ക് ലൈറ്റ് മാനേജിംഗ് ഡയറക്ടർ ജ്യോതി ലക്ഷ്മി നന്ദി പറഞ്ഞു.