rafi
പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ മുഹമ്മദ് റാഫി അനുസ്മരണത്തിൽ മുഹമ്മദ് റാഫിയുടെ മകൻ ഷാഹിദ് റാഫി സംഗീതപരിപാടി അവതരിപ്പിക്കുന്നു

കാക്കനാട്: പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ് റാഫിയുടെ അനുസ്മരണാർത്ഥം 'മുഹമ്മദ് റാഫി കി യാദ് ഷാഹിദ് റാഫി കെ സാത് ' എന്ന പരിപാടി പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി ഫൗണ്ടേഷൻ കേരള ചെയർമാൻ പി.എം. അബ്ദുൾ അസീസ് അദ്ധ്യക്ഷനായി. ഷാഹിദ് റാഫിയും സംഘവും സംഗീതപരിപാടി അവതരിപ്പിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ.ടി.പി. സാജിദ്, ഹഷിർഅലി, സനൽ പോറ്റി, മുരളീധരൻ കൊളശേരി എന്നിവർ സംസാരിച്ചു. ആദ്യകാല ഗായകൻ കൊച്ചിൻ ഇബ്രാഹിമിനെ ആദരിച്ചു.