ഫോർട്ടുകൊച്ചി: സെന്റ് മേരീസ്, ഫാത്തിമ സ്കൂളുകൾക്ക് മുന്നിലുള്ള നടപ്പാതകളിൽ തടസമായിരിക്കുന്ന വൈദ്യുതി,കേബിൾ, ടെലഫോൺ പോസ്റ്റുകൾ. കുന്നുംപുറത്തുള്ള നടപ്പാതയിൽ തടസമായി നിൽക്കുന്ന സുരക്ഷിതമല്ലാത്ത വൈദ്യുതികേബിളും പോസ്റ്റുകളും നീക്കംചെയ്ത് വിദ്യാർത്ഥികൾക്കും കാൽനടക്കാർക്കും ഭയമില്ലാതെ യാത്രചെയ്യാനുള്ള അവസരമൊരുക്കണമെന്നാണ് ആവശ്യം.
സി.എസ്.എം.എൽ സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് വേലികെട്ടി ഇവിടെ നടപ്പാതകൾ നിർമ്മിച്ചത് അടുത്ത കാലത്താണ്. നടപ്പാതയിൽ തടസമായി നിൽക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല. കാൽനടക്കാർ ഈ ഭാഗമെത്തുമ്പോൾ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്, എൽ.കെ ജി മുതൽപ്ളസ് ടു വരെ രെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ സ്കൂൾ സമയത്ത് തിരക്കേറുന്നതിനാൽ അപകടം പതിയിക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് സാമൂഹ്യ പ്രവർത്തകൻ ഷക്കീർ അലി ആവശ്യപ്പെട്ടു.