കോതമംഗലം: ഇടമലയാർ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ജലനിരപ്പ് 162.5 മീറ്ററിലെത്തിയപ്പോഴാണ് ഓറഞ്ച് അലർട്ട് നൽകിയത്. ഇന്ന് വരെയുള്ള റൂൾകർവ് പ്രകാരം ജലനിരപ്പ് 163 മീറ്ററെത്തിയാൽ ഡാം തുറക്കണം. നീരൊഴുക്ക് കുറഞ്ഞതിനാൽ അത്തരമൊരു സാഹചര്യമുണ്ടാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ന് മുതലുള്ള പത്ത് ദിവസം 164 മീറ്ററാണ് റൂൾ കർവ്. പരമാവധി സംഭരണ ശേഷി 171 മീറ്ററാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.