കൊച്ചി: ജമ്മുകശ്മീരിനും സായുധസേനയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) സ്വാതന്ത്ര്യദിനം പഹൽഗാമിൽ ആഘോഷിച്ചു. പ്രസിഡന്റ് ചരൻജോത്ത് സിംഗ് നന്ദ, വൈസ് പ്രസിഡന്റ് ഡി. പ്രസന്നകുമാർ എന്നിവർക്കൊപ്പം കേരളത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.