ngou

ആലുവ: അദ്ധ്യാപകർക്കും ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര ഐക്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ആലുവ മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. സിജിമോൾ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ ട്രഷറർ എ.എൻ. അശോകൻ അദ്ധ്യക്ഷനായി. താലൂക്ക് കമ്മിറ്റി സെക്രട്ടറി സി.ആർ. മഹേഷ്‌, യു.എസ്. നൗഫൽ, കെ.എ. കൃഷ്ണകുമാർ, ടി.എ. മനീഷ, എൻ.ഇ. സൂരജ്, ദിവ്യ ദിവാകരൻ, കവിത ആർ. നായർ എന്നിവർ നേതൃത്വം നൽകി.