മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രറി സെക്രട്ടറിമാർ, പ്രസിഡന്റുമാർ , ലൈബ്രേറിയൻമാർ എന്നിവരുടെ സംയുക്ത യോഗം കൂത്താട്ടുകുളം , മൂവാറ്റുപുഴ എന്നീ രണ്ടു മേഖലകളിലായി നടന്നു. കൂത്താട്ടുകുളത്ത് നടന്ന യോഗം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. രാജി കെ. പോൾ ഉദ്ഘാടനംചെയ്തു. മൂവാറ്റുപുഴയിൽ നടന്ന യോഗം ജില്ലാ എക്സിക്യുട്ടീവ് അംഗം എം.ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. ജോസ് കരിമ്പന , സി.എൻ.പ്രഭകുമാർ, പി.കെ.വിജയൻ, വി.ടി. യോഹന്നാൻ, എം.എ.എൽദോസ്, പി.ജി. പ്രദീപ് കുമാർ, കെ.മോഹനൻ , ജോസ് ജേക്കബ്, ആർ. രാജീവ് എന്നിവർ സംസാരിച്ചു.