കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 22 ന് പാലാരിവട്ടം റിനൈയിൽ ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷന്മാർ, മേഖലാ -സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.

സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായുള്ള അവലോകന യോഗം ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, സിറ്റി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, സംസ്ഥാന വക്താക്കളായ
അഡ്വ. പി.ആർ. ശിവശങ്കരൻ, അഡ്വ. ടി.പി. സിന്ധുമോൾ, കെ.വി.എസ് ഹരിദാസ്, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി വരുൺ, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. പ്രിയ പ്രശാന്ത്, അഡ്വ. എസ് സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.