കൊച്ചി: എളമക്കര ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ സെപ്തംബർ 7ന് നടത്തും. രാവിലെ 8ന് ശാഖാ പ്രസിഡന്റ് എൻ. സോമൻ പതാക ഉയർത്തും. 8.45ന് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബൈക്കുറാലി, 9ന് ഘോഷയാത്ര, 11ന് ശാഖാ സെക്രട്ടറി എ.കെ. രതീഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ഗവ.എച്ച്.എസ്. പ്രിൻസിപ്പൽ വി.വി. മിനിമോൾ, എളമക്കര ഭാവൻസ് പ്രിൻസിപ്പൽ കെ. മിനി എന്നിവർ സ്കോളർഷിപ്പ് വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ. സോമൻ അദ്ധ്യക്ഷനാകും.