khra
കെ.എച്ച്.ആർ.എ.കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുക, മലിന്യസംസ്‌കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക, പി.സി.ബി നിബന്ധനകൾ ലഘൂകരിക്കുക, അനധികൃത വില്പനകേന്ദ്രങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ഉമ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, സി.കെ. അനിൽ, കെ. പാർത്ഥസാരഥി, ബൈജു പി.ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.