ph

കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്ക് കർഷക ഭേരി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പച്ചക്കറിക്കൃഷി പാറപ്പുറം എം.കെ .എം. എൽ.പി സ്കൂളിൽ ആരംഭിച്ചു. പച്ചക്കറി തൈ നടീൽ ഉദ്ഘാടനം സ്കൂൾ ലീഡർമാരായ നിവേദ് ഡാർവിൻ, ആഗ്ന റോസ് ബിജു എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി .ഐ . ശശി, ഡയറക്ടർമാരെ പി. എസ്. മോഹനൻ, കെ. യു.അലിയാർ , അർച്ചന മഹേഷ് , ജയശ്രീ ബാലൻ, ടി. ഒ. കുര്യൻ ബാങ്ക് സെക്രട്ടറി എം.ബി. സിനി സ്കൂൾ ഹെഡ്മിസ്ട്രസ് സുമകുമാരി, മാതൃസമിതി ചെയർപേഴ്സൺ ഹൈറുന്നീസ എന്നിവർ സംസാരിച്ചു