കൊച്ചി: കൊച്ചിൻ പോർട്ട് എംപ്ലോയീസ് സിറ്റി റെസിഡന്റ്സ് അസോസിയേഷൻ 39-ാം വാർഷിക സമ്മേളനം 23ന് രാവിലെ 10ന് വൈറ്റില തൈക്കൂടം സെന്റ് റാഫേൽ ചർച്ച് പാരീഷ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി വി.എൻ. ജവഹരിബാബു അറിയിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ട്രസ്റ്റിയും പ്രസിഡന്റുമായ കെ.കെ. വാമലോചനൻ അദ്ധ്യക്ഷനാകും. ഡോ. രഘു കെ.വാര്യർ, മാനേജിംഗ് ട്രസ്റ്റി ഐ.ഐ. സുകുമാരൻ, രക്ഷാധികാരി എൻ. ദേവരാജൻ, ബോണി തോമസ്, കെ.പി. പത്മാവതി, സി.എൻ. ശാന്തമ്മ, പി.വി. പുഷ്പൻ എന്നിവർ സംസാരിക്കും.