dr-p-r-mohan-
സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.പി.ആർ. മോഹന് ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പ്രദീപ്കുമാർ തങ്കപ്പൻ പുരസ്കാരം നൽകുന്നു

പറവൂർ: രാജസ്ഥാനിലെ സൺറൈസ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.പി.ആർ. മോഹനെ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റീ മീറ്റിംഗിൽ അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പ്രദീപ്കുമാർ തങ്കപ്പൻ പുരസ്കാരം സമ്മാനിച്ചു. ബി.ടെക് ബിരുദധാരിയായ പി.ആർ. മോഹൻ അണ്ണാമലൈ സർവകലാശലയിൽ നിന്ന് 2021ൽ അപ്ളൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ആലുവ കടുങ്ങല്ലൂർ സ്വദേശിയാണ്. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥിരം ഡയറക്ടറും വൈസ് പ്രസിഡന്റും സ്ഥാപനങ്ങളുടെ മാനേജരുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ ഷീല. മക്കൾ: അമൽ, ആഷിൽ, അതുൽ.