വൈപ്പിൻ : ശ്രീനാരായണ ഗുരു ശിഷ്യൻ, കവി, പ്രഭാഷകൻ, പത്രപ്രവർത്തകൻ, യുക്തിവാദി, ഭരണാധികാരി എന്നിങ്ങനെ കേരള നവോത്ഥാന വീഥിയിൽ ശ്രദ്ധേയനായ സഹോദരൻ അയ്യപ്പന്റെ 136-ാമത് ജന്മവാർഷികം ജന്മദേശമായ ചെറായിയിൽ 22 ന് ആഘോഷിക്കും.
സഹോദരൻ ജന്മഗൃഹത്തിൽ വൈകിട്ട് 4.30 ന് ജന്മദിന സമ്മേളനം പ്രൊഫ.എം.എം.നാരായണൻ ഉദ്ഘാടനം ചെയ്യും. സഹോദരൻ സ്മാരകം ചെയർമാൻ എസ്.ശർമ്മ അദ്ധ്യക്ഷത വഹിക്കും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയാകും. ഡോ.പൂർണ്ണിമ നാരായണൻ, ഡോ.എം.എസ്.മുരളി, സെക്രട്ടറി ഡോ. കെ.കെജോഷി എന്നിവർ പ്രസംഗിക്കും.
ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്‌ക്കാരം ഷിജു സാം വർഗീസിന് സമ്മാനിക്കും. പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത കൃതി എൻ.എസ്. സൂരജ് പരിചയപ്പെടുത്തും.