കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാഞ്ഞൂരിലെ ആദ്യകാല കർഷകരുടെ ഓർമ്മക്കായി കാഞ്ഞൂർ നമ്പിളി കുളത്തിന് സമീപം ഇലഞ്ഞി തൈകൾ നട്ടു. ചടങ്ങ് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ഉഷാദേവി ഉദ്ഘാടനം ചെയ്തു. എം. കെ. രാമചന്ദ്രൻ, എം. കെ. ലെനിൻ,എ. ബി. സീമ, ഇന്ദിരാ രാമചന്ദ്രൻ, സിജി ലെനിൻ, ചെറിയാൻ ചക്കരക്കാടൻ,അജി വർഗീസ്, എം.എം. ഡേവിഡ് എന്നിവർ സംസാരിച്ചു.