p-rajeev-

നെടുമ്പാശേരി: ക്ഷീര വികസന വകുപ്പിന്റെയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അദ്ധ്യക്ഷനായി. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി. ജയ മുരളീധരൻ, സൈന ബാബു, റോസി ജോഷി, വി.എം. ഷംസുദ്ദീൻ, എ.വി. സുനിൽ, എസ്.വി. ജയദേവൻ, വത്സലൻപിള്ള, എം. ഷഫീന, പാർവ്വതി കൃഷ്ണപ്രസാദ്, ഡെയ്സി ടോമി, ഷൈനി ജോർജ്, എൽ. സിനിമോൾ എന്നിവർ സംസാരിച്ചു. രതീഷ് ബാബു ക്ലാസെടുത്തു. ഡയറി എക്‌സിബിഷൻ, ക്ഷീരവികസന സെമിനാർ, തത്സമയ പ്രശ്നോത്തരി എന്നിവയും നടന്നു.