n
ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, നസീറ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, മറ്റ് ആസ്റ്റർ ഭാരവാഹികൾ എന്നിവർ ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിലായി ഒമ്പത് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾകൂടി ആരംഭിച്ചു. ഇതോടെ രാജ്യത്തെ ആസ്റ്റർ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 45 ആയും ആഗോളതലത്തിൽ 62 ആയും ഉയർന്നു.

ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, നസീറ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ എന്നി​വർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

വിദൂരമേഖലകളിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം ദുരിതമനുഭവിക്കുന്നവരിലേക്ക് നേരിട്ട് വൈദ്യസഹായവും ആരോഗ്യ സേവനങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റുകൾ തുടങ്ങിയത്.

ഇന്ത്യ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 23 ലക്ഷത്തിലധികം ആളുകൾക്ക് ആസ്റ്റർ വോളന്റിയർമാർ മൊബൈൽ മെഡിക്കൽ സേവനങ്ങൾവഴി സഹായം നൽകിയിട്ടുണ്ട്.