dyfi
തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുന്നിൽ നടന്ന സമരം സി.പി.എം തൃക്കാക്കര സെൻട്രൽ ലോക്കൽ സെക്രട്ടറി വി.ടി.ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം നിർമ്മാണത്തിലെ ക്രമക്കേടുകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. തൃക്കാക്കാക്കര സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സി.പി.എം തൃക്കാക്കര സെൻട്രൽ ലോക്കൽ സെക്രട്ടറി വി.ടി. ശിവൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എൻ. ഷിനാസ് അദ്ധ്യക്ഷനായി. അനന്തു അനിൽകുമാർ, കെ.എസ്. അമൽ, ഇ.ടി. സോജു, മുരളി കാക്കനാട്, ടി.കെ. കണ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.