കൊച്ചി: സ്‌പൈസസ് ബോർഡ് മുൻ ചെയർമാൻ സി.ജെ. ജോസിന്റെ (76) സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് തൃക്കാക്കര വിജോ ഭവൻ സെമിത്തേരിയിൽ നടക്കും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12മുതൽ 2.45 വരെ തേവര സെന്റ് ജോസഫ്‌സ് റോമൻ കത്തോലിക്കാ പള്ളിയിൽ
പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: കൊല്ലം കാങ്കത്ത് മുക്ക് അറയ്ക്കൽ കുടുംബാംഗം ജാനറ്റ്. മക്കൾ: മനീഷ (അമേരിക്ക), ജോഹൻ (ദുബായ്). മരുമക്കൾ: ജോസഫ് ആലഞ്ചേരി, ആർ.രമ്യ.