mayor

കൊച്ചി: സെന്റ് ആൽബർട്ട്സ് കോളേജിന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭ ഹരിതകേരളം മിഷനും കോളേജ് എൻ.എസ്.എസ് യൂണിറ്റും ചേർന്ന് നടത്തുന്ന വൃക്ഷവത്കരണ ക്യാമ്പയിൻ ഉദ്ഘാടനം മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു.

കോളേജ് മാനേജർ ഡോ. ആന്റണി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജസ്റ്റിൻ റിബല്ലോ, റിസോഴ്സ് പേഴ്സൺ നിസാനിഷാദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജീമ ജോസ്, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബി.അരുൺ, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.