u
ഉദയംപേരൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിമിത്ര വിപണന കേന്ദ്രം തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: കൃഷിക്കാരെ സഹായിക്കുന്നതിന് ആവശ്യമായ വിത്തും വളങ്ങളും കാർഷിക ഉപകരണങ്ങളും മിതമായി നിരക്കിൽ ലഭ്യമാക്കുന്നതിന് ഉദയംപേരൂർ സർവീസ് സഹകരണബാങ്ക് കൃഷിമിത്ര വിപണനകേന്ദ്രം ആരംഭിച്ചു. തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.സി. ഷിബു പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു അദ്ധ്യക്ഷനായി. കെ.കെ. ഷാബു, സജിത മുരളി, സീനു ജോസഫ്, ടി.ടി. ജയരാജ് തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശ നിരക്കിൽ സമൃദ്ധി കർഷകവായ്പയും കൃഷിക്കാർക്ക് പച്ചക്കറിത്തൈ വിതരണവും ഗ്രോബാഗും സൗജന്യമായി നൽകുന്നുണ്ട്.