rajeev

ആലുവ: വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവുമാണ് 'കൃഷിക്ക് ഒപ്പം കളമശേരി' പദ്ധതിയെ വിജയത്തിലെത്തിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മുപ്പത്തടം സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ഉദ്യോഗസ്ഥസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി.എം. റെജീന, മുൻ ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത്ത് കരുൺ തുടങ്ങിയവർ ക്ലാസെടുത്തു. കൺവീനർമാരായ എം.പി. വിജയൻ, എം എസ്. നാസർ, ജില്ലാ കൃഷി ഓഫീസർ ഇന്ദു പി. നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത ചന്ദ്രൻ, പി.എ. നജീബ്, വി.എം. ശശി, മാജ ജോസ് തുടങ്ങിയവർ സംസാരിച്ചു.