p-rajeev

നെടുമ്പാശേരി: കുന്നുകര ഗവ. ജെ.ബി.എസിൽ നിർമ്മിച്ച അസംബ്ലി ഹാൾ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷതയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, സി.എം വർഗ്ഗീസ്, ഷൈനി ജോർജ്ജ്, ബീന ജോസ്, സീന പോൾ, മുജീബ് വയൽക്കര, പ്രദീപ് കുന്നുകര, നിത്യ കൃഷ്ണകുമാർ, ഷിബി ശങ്കർ, സിയാദ് കുറ്റിപ്പുഴ, വി.കെ. അനിൽ, ആർ. അനിൽ, രവി കുറ്റിപ്പുഴ എന്നിവർ സംസാരിച്ചു. മന്ത്രി പി. രാജീവിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നിർമ്മിച്ചത്.