കോലഞ്ചേരി: പുത്തൻകുരിശ് ബ്രഹ്മപുരം റോഡിൽ പീച്ചിങ്ങച്ചിറ ജംഗ്ഷനിൽ അപകടാവസ്ഥയിലായ കൾവെർട്ട് പൊളിച്ച് പണിയുന്നതിനാൽ 20 മുതൽ പൂർത്തിയാകുന്നതു വരെ ഇവിടെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ സൗകര്യപ്രദമായ മറ്റുവഴികളിലൂടെ തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.