p-rajeev
പടി. കടുങ്ങല്ലൂരിൽ ആരംഭിച്ച ലൗ ഡെയിൽ ചൈൽഡ് വെൽഫെയർ സെന്റർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ചിന്റെയും അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ആരംഭിച്ച ലൗ ഡെയിൽ ചൈൽഡ് വെൽഫെയർ സെന്റർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ലൗഡയിൽ ചെയർമാൻ ഡോ. സി.എം. ഹൈദരാലി അദ്ധ്യക്ഷനായി. വിവിധ വിഭാഗങ്ങൾ അൻവർ സാദത്ത് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വി.എം. ശശി, കെ. രാധാകൃഷ്ണൻ, ഡോ. ടോണി ഫെർണാണ്ടസ്, ഡോ. ശോഭന, ജമാൽ പാനായികുളം, എ.ജെ. റിയാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. ജോസ് മാവേലി, നർഗീസ് നാസർ, ഇ.എ. അബൂബക്കർ, ഇ.എം. ഷബീർ എന്നിവർ സംസാരിച്ചു.