കുറുപ്പംപടി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാറ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ജില്ലയിലെ ആറു പ്രമുഖ സ്‌കൂൾ ടീമുകൾ പങ്കെടുത്തു. മത്സരം രായമംഗലം ഗ്രാമ പഞ്ചായത്ത്. പ്രസിഡന്റ് എൻ. പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നി കെ. പൊയ്ക്കാട്ടിൽ, സെക്രട്ടറി ബെന്നി മാത്യു , റെജി എം.ടി. എന്നിവർ പ സംസാരിച്ചു. ഒന്നാം സമ്മാനം നേടിയ കുറുപ്പംപടിഎം.ജി.എം ഹയർ സെക്കന്ററി സ്‌കൂളിനും രണ്ടാം സമ്മാനം നേടിയ ക്രാരിയേലിസെന്റ് മേരിസ് ഹയർ സെക്കന്ററി സ്‌കൂളിനും സമ്മാനങ്ങൾ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ വിതരണം ചെയ്തു.