പെരുമ്പാവൂർ:എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള 855 -ാംനമ്പർ കാലടി ശാഖ നിർമ്മിച്ച നവീകരിച്ച പ്രാർത്ഥനാ ഹാളിന്റെയും ഗുരുദേവ പ്രതിമയുടെ അനാച്ഛാദന കർമ്മവും 24- ന് വൈകിട്ട് അഞ്ചിന് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഷൈജു കണക്കശേരിയുടെ അദ്ധ്യക്ഷനാവും. സമ്മേളനത്തിൽ ലിഫ്റ്റിന്റെ ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ. കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കും.
വൈസ് പ്രസിഡന്റ് എൻ.പി. ചന്ദ്രൻ മുൻ ശാഖാ ഭാരവാഹികളെ യോഗത്തിൽ ആദരിക്കും കാലടി സെന്റ് ജോർജ് ചർച്ച് വികാരി മാത്യു കിലുക്കൻ, പഞ്ചായത്ത് മെമ്പർ സജീവ് പറക്കാട്ട്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.അനിൽ, ജയൻ പാറപ്പുറം, സുനിൽ പാലിശേരി ,ബിജു വിശ്വനാഥൻ, വിപിൻ കോട്ടക്കൂടി , ടി.എൻ. സദാശിവൻ യൂണിയൻ കമ്മറ്റി അംഗം സന്തേഷ്കണ്ണമ്മ , ജയന്തി ആഘോഷകമ്മിറ്റി കൺവീനർ വിനോദ് വലിയ വീട്ടിൽ എന്നിവർ സംസാരിക്കും. കലാകാരൻ മുരളി ചാലക്കുടി അവതരിപ്പിക്കുന്ന സംഗീത ഹാസ്യ വിരുന്ന് നടക്കും.