cheranalloor

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജാതി മരങ്ങൾക്ക് ഇല കൊഴിച്ചിലും കുമിൾ രോഗവും വ്യാപകമാകുന്നു. രോഗം ബാധിച്ച മരങ്ങളുടെ എല്ലാ ഇലകളും കായകളും കൊഴിഞ്ഞു വീഴുകയും മരത്തിന്റെ മുകൾഭാഗം ഉണങ്ങിപ്പോകുകയും ചെയ്യുന്നതായി കർഷകർ പറയുന്നു.
രണ്ടോ മൂന്നോ വർഷമായി ചില തോട്ടങ്ങളിൽ ഈ രോഗം കണ്ടുതുടങ്ങിയിരുന്നു. എന്നാൽ ഈ വർഷം പല തോട്ടങ്ങളിലും മരങ്ങൾ പൂർണമായും നശിക്കുകയാണ്. കർഷകനായ ദേവച്ചൻ പടയാട്ടിൽ ഇത് സംബന്ധിച്ച് കൃഷി വകുപ്പിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

കർഷകരുടെ പ്രധാന ആശങ്കകൾ
വ്യാപകമായ രോഗംബാധ
ജാതിക്കൃഷി വ്യാപകമായ പ്രദേശങ്ങളിൽ രോഗ ബാധ വ്യാപിക്കുകയാണ്. സാധാരണയായി ജാതിമരങ്ങൾക്ക് വലിയ രോഗബാധകൾ ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ കാണുന്ന രോഗം വ്യാപകമായി പടരുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.

കൃഷി വകുപ്പിന്റെ സഹായമില്ല
രോഗം ബാധിച്ച മരങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനോ, ഇത് പ്രതിരോധിക്കാനുള്ള മരുന്നുകളും നിർദ്ദേശങ്ങളും നൽകാനോ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനാൽ ഈ പ്രദേശത്തെ ജാതിക്കയ്ക്ക് വലിയ ഡിമാൻഡുണ്ട്. ഒരു കർഷകന് ന്യായമായ വരുമാനം നൽകുന്ന ഈ കൃഷി വ്യാപകമായി നശിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

രോഗ ബാധയുള്ള പ്രദേശങ്ങൾ

ചേരാനല്ലൂർ

മങ്കുഴി

ഓച്ചാംതുരുത്ത്

നടുത്തുരുത്ത്

 തോട്ടുവാ