കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് മത്സരിക്കാനുള്ള പണം ജനങ്ങളിൽനിന്ന് ക്രൗണ്ട് ഫണ്ടിംഗിലൂടെ കോൺഗ്രസ് കണ്ടെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 29,30,31 തീയതികളിൽ ഭവനസന്ദർശനം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വ്യാജമായി വോട്ടുകൾ ചേർക്കാനും അന്യായമായി നീക്കം ചെയ്യാനുമുള്ള ശ്രമം അപലപനീയമെന്നും അതിനെതിരായാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി.സജീന്ദ്രൻ, ജനറൽസെക്രട്ടറിമാരായ ബി.കെ. അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ എൻ. വേണുഗോപാൽ, കെ.പി.ധനപാലൻ, ജയ്സൺ ജോസഫ്, മുഹമ്മദ് കുട്ടി, ലൂഡി ലൂയിസ്, എം.എ ചന്ദ്രശേഖരൻ, ചാൾസ് ഡയസ്, ഐ.കെ.രാജു, ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, കെ.എം. സലീം, സുനില സിബി, സി.പി. ജോയ്, വി.കെ.മിനിമോൾ, കെ.വി.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.